ചിത്രം : അതിഥി
രചന : വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത് : യേശുദാസ്
സീമന്തിനീ…
സീമന്തിനി നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം
ആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-
ച്ചാകെ തളിര്‍ത്തു നിന് കൌമാരം (സീമന്തിനീ)
വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള
ചഞ്ചലപദങ്ങളോടെ
നീ മന്ദമന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു
മണ്വിപഞ്ജികയീ ഭൂമി
എന്നെയതിന് മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ –
പല്ലവിയാക്കൂ പല്ലവിയാക്കൂ (സീമന്തിനീ)
നിന് നിഴല്‍ കൊഴിഞ്ഞൊരീ ഏകാന്തവീഥിയിലെ
നിര്‍മ്മാല്യ തുളസിപോലെ
ഈ എന്റെ നെടുവീര്പ്പുകള്തന് കാറ്റും കൊണ്ടു ഞാന്‍
എന്റെ ദു:ഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ് മുഖങ്ങള്‍ വലിച്ചെറിയും
നിന്നില്‍ ഞാന്‍ നിലയ്ക്കാത്ത വേദനയാകും
വേദനയാകും വേദനയാകും (സീമന്തിനീ