അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ
തൻ മകനായ് പകർന്ന പാൽമുത്തുകൾ
ഇന്നു നാം വീടിന് മോടികൂട്ടും നേരം
ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ
പട്ടണകോപ്പു നിറയ്ക്കയാൽ
ഈ ചില്ലുപെട്ടികൾ തിങ്ങി
നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ
എത്ര കൗതൂഹലം നോക്കിയാൽ മിണ്ടും
ഈ ചിത്രലേഖത്തിന്റെ താളുകൾ
അമ്മതൻ വാത്സല്യം, ഉത്കണ്ഠ,
സാരോപദേശങ്ങൾ,… വേദന,…
പ്രാർത്ഥന,.. നാമ സങ്കീർത്തനം,..