ചിത്രം : മഴമേഘപ്രാവുകള്‍
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : കെ എല്‍ ശ്രീറാം
ആലാപനം : കെ എസ് ചിത്ര
കണിമലരായ് മണിമുകിലായ് കവിതകളായ്
നീയെന്റെ നെറുകയിൽ ഉമ്മ വെയ്ക്കും
പുലരികളായ് പുതുമഴ തൻ പരിഭവമായ് നീയെന്നെ
മാറോടുരുമ്മി നിർത്തും
എന്നും രാവിൽ മായക്കണ്ണൻ പോൽ
നീ വന്നെത്തി ആയർപ്പെണ്ണാം എൻ
നെഞ്ചിൽ നീർക്കും തൂവെണ്ണയ്ക്കായ് കൈകൾ നീട്ടുമ്പോൾ
പാടുകയാണീ രാധാഹൃദയം
(കണിമലരായ്…)
കാറ്റിന്റെ കൈത്തുമ്പിൻ വാതിൽക്കൽ മുട്ടുമ്പോൾ
നീയാണതെന്നു ഞാനോർക്കും
തങ്കത്താമരപ്പുഴയുടെ തീരത്തിരിക്കുമ്പോൾ
യമുനാനദിയെന്നു തോന്നും
കണിക്കൊന്ന തൻ പൂക്കളിലെല്ലാം ഞാൻ
നിന്റെ പീതാംബരമിന്നു കണ്ടു
മദഭരിതം ലയലളിതം
ശ്രുതിസുഖദം മമഹൃദയം
(കണിമലരായ്…)
ആകാശമേഘങ്ങൾ ഞാൻ നോക്കി നിൽക്കുമ്പോൾ
ഗീതോപദേശമായ് തോന്നും
കുളിർകാടുകൾ കൂകിയ കോകിലം പാടുമ്പോൾ
ശംഖാരവമായ് തോന്നും
മുളം തണ്ടുകൾ മൂളുമ്പോഴെല്ലാം ഞാൻ
നിന്റെ രാഗാമൃതം ഇന്നു കേൾക്കും
മദഭരിതം ലയലളിതം
ശ്രുതിസുഖദം മമഹൃദയം
(കണിമലരായ്…)