ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: എം ജയചന്ദ്രന്
ആലാപനം:കാർത്തിക്, ശ്വേത
രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ്
കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്
വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗം
എന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ്
കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..)
മോഹം ഒരു ഗ്രീഷ്മമായ് പുളകം ശിശിരമായ്
പ്രണയം വസന്തമായ്, പുണരും ഹേമന്തമായ്,
മുകിലിനഴകില് മഴവില്ലിന് കാവ്യവര്ഷമായ് ഞാന്‍
തിരകളിളകും അലകടലിന് ഹൃദയതീരമായ് ഞാന്‍
കൈകള്‍ ചേര്‍ത്തു തഴുകുമ്പോള്‍ നെഞ്ചു ചേര്‍ന്നു പടരും നീ
ആര്ദ്രമര്മരങ്ങളില് ആദ്യമായ് മുഴുകും ഞാന്‍ (രാഗചന്ദ്രനറിയാതെ..)
മലരില്‍ വരിവണ്ടു ഞാന്‍ മലരും അരിമുല്ല ഞാന്‍
വിരിയും നിലാവു ഞാന്‍ വിടരുന്നൊരാമ്പല് ഞാന്‍
മിഴിയില്‍ മിഴികളുണരുമ്പോള് മനസ്സു മനസ്സില്‍ മയങ്ങുന്നു
മൊഴിയില്‍ മൊഴികളുതിരുമ്പോള് മധുരമൌനമുണരുന്നു
വിരല്‍ തലോടിയലയുമ്പോള് മദനവീണയാകും നീ
മദനിനാദമുയരുമ്പോള് രതിതരംഗമാകും ഞാന്‍ (രാഗചന്ദ്രനറിയാതെ..)