Click to download ചിത്രം : കാണാന്‍ കൊതിച്ച് (unreleased-1987) സംഗീതം : വിദ്യാധരന്‍ രചന : പി ഭാസ്കരന്‍ ഗായകന്‍ : കെ ജെ യേശുദാസ് സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം.. ദുഖഭാരങ്ങളും പങ്കുവയ്കാം.. (സ്വപ്നങ്ങളൊക്കെയും..) ആശതന്‍ തേരില്‍ നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം.. (സ്വപ്നങ്ങളൊക്കെയും..) കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം.. (കല്പനതന്‍..) ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം.. (സ്വപ്നങ്ങളൊക്കെയും..) സങ്കല്പകേദാരഭൂവില്‍ വിളയുന്ന പൊന്‍ കതിരൊക്കെയും പങ്കുവയ്കാം.. (സങ്കല്പ..) കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍ നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം.. (സ്വപ്നങ്ങളൊക്കെയും..)