ചിത്രം : പേള്‍വ്യൂ
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്, വസന്ത
യവന സുന്ദരീ സ്വീകരിക്കുകീ
പവിഴ മല്ലികപ്പൂവുകൾ
ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ – പ്രേമ
തപസ്സിരുന്നവളാണു ഞാൻ (യവന)
അകലെ വീനസ്സിൻ രഥത്തിലും
അമൃത വാഹിനീ തടത്തിലും (അകലെ)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന)
വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ (യവന)
ആ…ആ..