ചിത്രം :വിസ്മയം
രചന : എസ് രമേശന് നായര്‍
സംഗീതം :ജോണ്സണ്
ആലാപനം:കെ ജെ യേശുദാസ്
ഏഴാം നാള് ആയില്യം നാള്
ഊഞ്ഞാലാടാന്‍ താമരനൂല്
പൂ വേണം മുന്നാഴി
ആറാടാന്‍ പാലാഴി
(ഏഴാം നാള്)
പൂവിതളില്‍ വീണ തൂമഞ്ഞുതുള്ളി നീ
പുണ്യമെഴും വൈഡൂര്യമായി
മണ്ചെരാതില് പൊന്‍നാളമായി
പീലികള്‍ നീര്‍ത്തും ആകാശമയിലിന്
കാലൊച്ച വീണ്ടും കേള്‍ക്കുന്നു
കാലം കൈനീട്ടി നില്ക്കുന്നു
എന്നും കണികാണാന്‍
ഒരു പൊന്നുഷസ്സല്ലോ നീ
(ഏഴാം നാള്)
രാമഴയില്‍ വന്നൊരോമനത്തുമ്പി നീ
ഏഴഴകിന് വാത്സല്യമായി
കൈയ്യൊതുങ്ങും പൂക്കാലമായി
പേരിടും നേരം പൂവാലിപ്പയ്യും
നേരുന്നു കാവില്‍ പാലൂട്ട്
ഓരോ കാറ്റിലും താരാട്ട്
മൗനം മൊഴി തേടും
പ്രിയമാനസഗാനം നീ
(ഏഴാം നാള്)