ചിത്രം/ആൽബം: നഖക്ഷതങ്ങൾ
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )
കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )
നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )