CLICK HERE TO KARAOKE DOWNLOAD
ചിത്രം/ആൽബം:മിനിമോൾ
ഗാനരചയിതാവു്:ശ്രീകുമാരന്‍ തമ്പി
സംഗീതം:ജി ദേവരാജന്‍
ആലാപനം:കെ ജെ യേശുദാസ്
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാമെന്‍ കേരളം (൨)
പൂവണി പൊന്നും ചിങ്ങ പൂവിളി കേട്ടുണരും
പുന്നെല്ലിന്‍ പാടത്തിലൂടെ
മാവേലി മന്നന്റെ മാണിക്യ തേര് വരും
മാനസ പൂക്കളങ്ങലാടും ആടും…
(കേരളം)
നീരദ മാലകളാല്‍ പൂവിടും മാനം കണ്ടു
നിളാ നദീ ഹൃദയം പാടും
തോണി പാട്ടലിയുന്ന കാറ്റത്ത് തുള്ളുമോളം
കൈകൊട്ടി പാട്ടുകള്‍ തന്‍ മേളം മേളം …
(കേരളം)