ചിത്രം :ആഗമനം
സംഗീതം : വിദ്യാധരന്
രചന : ഓ എന്‍ വി കുറുപ്പ്
ആലാപനം:കെ ജെ യേശുദാസ്
സംഗീതം : വിദ്യാധരന്
രചന : ഓ എന്‍ വി കുറുപ്പ്
ആലാപനം:കെ ജെ യേശുദാസ്
നന്ത്യാര്വട്ടത്തിന് പൂവുകൊണ്ടേ
നടുമലര്‍ വിളക്കിലെ ചാന്തുകൊണ്ടേ
അണിയിക്കുവാന്‍ നിന്നെ അലങ്കരിക്കാന്‍
അരികില്‍ ഞാന്‍ വന്നു നിന്നു എന്നാല്‍
ഒരുമാത്ര ഒരുമാത്ര വൈകിപ്പോയ് ഞാന്‍
ഇനിയൊരു മൌനത്തിന് ചിപ്പിതേടും
മിഴിനീര്കണികയായ് നീ
പ്രിയമെഴും വാക്കില്‍ പടര്‍ന്നു കേറാന്‍
കൊതികൊള്ളും രാഗമായ് നീ
കദനകുതൂഹല രാഗമായ് നീ
(നന്ത്യാര്വട്ടത്തിന്..)
ഇനിയൊരു ഗാനത്തിന് ചിറകുതേടും
ഹൃദയത്തിന് മന്ത്രമായ് നീ
ഒരുവസന്തത്തെയിന്നേറ്റുവാങ്ങാന്
കൊതികൊള്ളും മുള്‍ച്ചെടിയായ് ഞാന്‍
ഒരു പൂതേടുന്ന മുള്‍ച്ചെടിയായ്
(നന്ത്യാര്വട്ടത്തിന്…)