ചിത്രം:ശിക്കാരി
സംഗീതം :ഹരികൃഷ്ണ
രചന :കൈതപ്രം ,ശരത് വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ
ആലാപനം:
താഴ്വരയിലെ താഴംപൂക്കളേ …..
പാടുമോ ?…
താഴ്വരയിലെ താഴംപൂക്കളേ പാടുമോ ?
നാടന്‍ പാട്ടിലെ പ്രേമസുന്ദര ഗീതകം
പണ്ടൊരു രാജകുമാരന് സുന്ദര ദേവകുമാരന്
ഗന്ധര്വ്വശാപത്താലവന് വന്‍ പുലിയായ് പിറന്നു
അവനാരെ തേടുന്നു ചാരെ ?
ചൊല്ല് ചൊല്ല് ചെല്ലപ്പൂവേ
ചൊല്ല് ചൊല്ല് …
ചേച്ചീ …ചേച്ചീ …
മഞ്ചിനടുക്കാ നാട്ടു രാജ്യത്തിലെ
മൊഞ്ചുള്ള രാജകുമാരി
രാജകുമാരിയെ ചുംബിച്ചാല്‍ വീണ്ടും നീ
രാജകുമാരന്
എന്ന് വരം നല്കി ഗന്ധര്വ്വനന്നേരം
വന്‍ പുലിയായവന് കാത്തിരുന്നു
രാജകുമാരിയും കാത്തിരുന്നു ഈ പുഷ്പവാടിയില്
വരും വരും ഒരുനാള്‍ എന്ന് കാത്തു
അവള് അവനു വേണ്ടി നോമ്പ് നോറ്റു
മഴമുകിലൊളി കണ്ടു തപസ്സു ചെയ്യുന്ന
ചുവന്ന വേഴാമ്പല്‍ പോലെ
പാടു പാടു വാവേ വാവേ
പാടു പാടു
(താഴ്വരയിലെ )
ആവണി സന്ധ്യയില്‍ ആതിര നാളില്‍
താഴ്വരയില് അവര്‍ സംഗമിച്ചു
കൂര്‍ത്ത നഖം കൊണ്ട് രാജകുമാരിതന്‍
ദേഹം മുറിഞ്ഞു
രാജകുമാരി തന് ദേഹം മുറിഞ്ഞപ്പോള്‍
പാവം അവന്റെ മനം മുറിഞ്ഞു
രാജകുമാരി തന് വേദനയോര്ത്തവന്
ചുംബനം നല്കിയില്ലാര്ദ്രമായ്
അവള് അവനുവേണ്ടി ഇന്നും കാത്തിരുന്നു
അവന് അകലെയേതോ കാട്ടില്‍ തപസ്സിരുന്നു
ഒരിക്കലെങ്കിലും ഇതുവഴിയവന് വരും
ഒടുവിലീ കവിള് ചുവന്നിടും
പാടു പാടു വാവേ വാവേ
പാടു പാടു
(താഴ്വരയിലെ )