ചിത്രം/ആൽബം: ഓർഡിനറി
വര്ഷം: 2012
ഗാനരചയിതാവു്: രാജീവ് നായർ
സംഗീതം: വിദ്യാസാഗർ
ആലാപനം: വിദ്യാധരൻ
കാഞ്ഞുപോയെന്റെയീ കാഞ്ഞിരമനസ്സിൽ നീ
തേനിറ്റും മാതളപ്പൂക്കളാ…..യ്
തേഞ്ഞുപോയെന്റയാ താരാട്ടുപാട്ടിൽ നീ…
താളം പകർന്ന്, ജതികളായ് ….
ആകെത്തളർന്നു കരഞ്ഞുകലങ്ങിയ
കടലിന്റെ നിശ്വാസ രാഗമായ് ….
കേഴും മിഴാവിന്റെ ആഴങ്ങളിൽ നീ
ആരോ ഒളിപ്പിച്ച കാവ്യമായ് …
വറുതിയിലും മെല്ലെത്തിരിനീട്ടി ഉണരുമെൻ
ആഷാഢസന്ധ്യതൻ ഒളിവിളിക്കായ് …
കവിൾ പാതി കൂമ്പി കരൾ നൊന്തുവാടി
എന്തേ നീ … മഞ്ഞിന്റെ മറവിലൂടലിഞ്ഞുപോയ്
പെണ്ണേ… നീ…
മഞ്ഞിന്റെ മറവിലൂടലിഞ്ഞുപോയി….
തേനിറ്റും മാതളപ്പൂക്കളാ…..യ്
തേഞ്ഞുപോയെന്റയാ താരാട്ടുപാട്ടിൽ നീ…
താളം പകർന്ന്, ജതികളായ് ….
ആകെത്തളർന്നു കരഞ്ഞുകലങ്ങിയ
കടലിന്റെ നിശ്വാസ രാഗമായ് ….
കേഴും മിഴാവിന്റെ ആഴങ്ങളിൽ നീ
ആരോ ഒളിപ്പിച്ച കാവ്യമായ് …
വറുതിയിലും മെല്ലെത്തിരിനീട്ടി ഉണരുമെൻ
ആഷാഢസന്ധ്യതൻ ഒളിവിളിക്കായ് …
കവിൾ പാതി കൂമ്പി കരൾ നൊന്തുവാടി
എന്തേ നീ … മഞ്ഞിന്റെ മറവിലൂടലിഞ്ഞുപോയ്
പെണ്ണേ… നീ…
മഞ്ഞിന്റെ മറവിലൂടലിഞ്ഞുപോയി….