ആല്‍ബം : മധുമഴ
ഓണക്കാലം പിറന്നെടീ പൊന്നോണത്തുമ്പീ
ഓണവില്ലും തെളിഞ്ഞെടീ സിന്ദൂരക്കുരുവീ
എങ്ങു നിന്റെ താമസം എവിടെയാണു മാനസം
ഇന്നു നിന്റെ സ്വപ്നങ്ങളിൽ ഞാനുണ്ടോ
ഓണത്തുമ്പിക്കറിയുമോ പൂർവകാലം
ഓമനിച്ച നമ്മുടെ പ്രണയകാലം
ചൂടി തന്ന പൂവുകൾ
വാടിപ്പോയ നാളുകൾ
ഇന്നുമെനിക്കോർമ്മകളിൽ പൂക്കാലം
ആദ്യാനുരാഗവും ആദ്യത്തെ പുഞ്ചിരിയും
മറക്കുവാനാകുമോ മരിക്കുവോളം
ഓർമ്മ തൻ കൈവളപ്പൊട്ടുകൾ നീയിന്നും
താലോലിക്കുന്നുവോ താരാട്ടു പോൽ
വെള്ളിക്കൊലുസും നിന്റെ കള്ളച്ചിരി കൊഞ്ചലും
കള്ളിപ്പെണ്ണിൻ ചൊടിയിലെ തേനുറഞ്ഞ മൊഴികളും
കാലമിട്ട കൈവിലങ്ങിലെല്ലാം മറന്നുവോ
(ഓണത്തുമ്പിക്കറിയുമോ…)
ജാലകപ്പാളി തൻ ചാരത്തു നിൽക്കവേ
ഏതോ വിദൂരതയിൽ മിഴിചായുന്നു
ഓർമ്മ തൻ തേരോരു പാട്ടിന്റെ ശീലുകൾ
ആകാശചെരുവിലായല തല്ലുന്നു
നഷ്ടവസന്തങ്ങൾ തൻ കൊഞ്ചലെന്തേ അണിയുവാൻ
കാലത്തിന്റെ മായയാൽ കാമിനിയായ് മാറുവാൻ
ഇന്നുമെന്റെ ചിന്തകളിൽ പൊയ്പ്പോയ കാലം
(ഓണക്കാലം.