ചിത്രം : മഹസ്സര്‍
രചന : ഹരി കുടപ്പനക്കുന്ന്
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്
രചന : ഹരി കുടപ്പനക്കുന്ന്
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്
ഏതോ കിളി നാദം എന്‍ കരളില്‍..
മധുമാരി പെയ്തു..
ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ
അതിലൂറും മന്ത്രമാം ശ്രുതിയില്‍
അറിയാതെ പാടീ പാടീ പാടീ… (ഏതോ)
ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
പൂ ചൂടും ഗ്രാമ ഭൂവില്‍…
പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
കൈതപ്പൂപ്പോലെ (ഇടവ )
ആരെയോ തിരയുന്ന സഖിയും
പാതയില്‍ ഇടയുന്ന മിഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )
കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍…
ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ
വന്നവള്‍ മനസ്സില്‍ പകര്ന്നു
പ്രണയമാം തേനോലും മൊഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )