ചിത്രം : ഗുരുജി ഒരു വാക്ക്
രചന : ബിച്ചുതിരുമല
സംഗീതം : ജെറി അമല്‍ദേവ്
പാടിയത് : യേശുദാസ് , ചിത്ര
പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ
ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ
(പെണ്ണിന്റെ)
കരിവണ്ടിണ കണ്ണുകളില്‍ ഒളിയമ്പുകള്‍ എയ്യണതോ
തേന്‍ കുടിക്കണതോ കണ്ടൂ…
വിറ കൊള്ളണ ചുണ്ടുകളില്‍ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഹൊയ്യാരം പയ്യാരം തുടി കൊട്ടണ ശ്രിംഗാരം
ഓ ഹൊയ് ഹൊയ് മനസ്സിനു കുളിരണു (പെണ്ണിന്റെ)
അഴകാര്‍ന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ…
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവള്‍ ആരാരോ…
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓ ഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ)