ചിത്രം : കരിമ്പൂച്ച
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : കെ ജെ ജോയ്
പാടിയത് : യേശുദാസ് ,പി സുശീല
ആ…ആ…ആ…ആ….
നീ എന്‍ ജീവനില്‍ ഒരു രോമാഞ്ചമായ്
നീ എന്‍ കണ്‍കളില്‍ ഒരു പൂക്കാലമായ്
എന്നനുരാഗമേ എന്നഭിലാഷമേ
എന്‍ പുലരികളില്‍ നീ ഭൂപാളമായ്
എന്‍ സന്ധ്യകളില്‍ നീ ഭൈരവിയായ്
(നീ എന്‍ ജീവനില്‍….)
മണ്ണില്‍ വിണ്ണിന്റെ ആനന്ദവര്‍ഷം
എന്നില്‍ നിന്നുടെ ചൈതന്യവര്ഷം
നിനക്കായ് വിടരുമീ നൂറിതള്പൂക്കള്
നിനക്കായ് വിടരുമീ നൂറിതള്പൂക്കള്
അണിയുക നീ അഴകുകള്തന് വീചികളില്‍
വരൂ ഞാന്‍ കാണും സൌവര്ണ്ണസ്വപ്നങ്ങളില്
(നീ എന്‍ ജീവനില്‍…..)
മഞ്ഞില്‍ നില്‍പ്പിലും എന്നുടല് പൊള്ളും
നിന്നില്‍ ചേരുവാന്‍ മോഹങ്ങള്‍ ചൊല്ലും
നിനക്കായ് കരുതുമെന്‍ ചുംബനപ്പൂക്കള്‍
നിനക്കായ് കരുതുമെന്‍ ചുംബനപ്പൂക്കള്‍
അണിയുക നീ മധുരിമതന്‍ ചിറകുകളില്‍
വരൂ ഞാന്‍ തീര്‍ക്കും സങ്കല്പലോകങ്ങളില്
(നീ എന്‍ ജീവനില്‍…..)