ചിത്രം : അന്‍വര്‍
രചന : റഫീഖ് അഹ്മദ്
സംഗീതം : ഗോപിസുന്ദര്‍
പാടിയത് : നരേശ് അയ്യര്‍ , ശ്രേയഘോഷല്‍
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞു വന്നൊരു തോഴന്
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
(കിഴക്കു പൂക്കും…..)
പൂവാണോ പൂവാണോ
പൊന്നിളവെയിലോ പൊന്നിളവെയിലോ
തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്നിലാവോ
പാല്നിലാവോ
തേന്കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാന്
അരുമയായിനി കുറുകുവാന്
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
(കിഴക്കു പൂക്കും….)
ശവ്വാലിന് ശവ്വാലിന്
പട്ടുറുമാലില്‍ പട്ടുറുമാലില്‍
പൂ തുന്നും പൂ തുന്നും
അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന്
കസവുനൂലില് കസവുനൂലില്
കനകനൂലില് കോര്‍ത്തുവോ
ഓ അരിയ മഞ്ഞിന് കുളിരു വീണീ
കറുകനാമ്പുകളുണരുവാന് കറുകനാമ്പുകളുണരുവാന്
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
(കിഴക്കു പൂക്കും…..)