മാനത്തെ പൂക്കടമുക്കില്‍
ചിത്രം : ഞാന്‍ ഞാന്‍ മാത്രം
രചന : പി ഭാസ്കരന്
സംഗീതം : ജി ദേവരാജന്‍
പാടിയത് : യേശുദാസ് , മാധുരി
മാനത്തെ പൂക്കടമുക്കില്‍
മഴവില്ലിന് മാലകെട്ടും
കരിമുകില്‍ കറുമ്പീ കാക്കക്കറുമ്പീ
നിന്റെമാലയിലെത്ര നിറം
നിന്റെ മാലയ്ക്കെന്തു വില….
എന്തെല്ലാം എന്തെല്ലാം പൂ കൊണ്ടു കൊരുത്തൂ
ചന്തം തുളുമ്പുമീ തൂമലര്‍മാല..
ഏതെല്ലാം ഏതെല്ലാം നാരുകളാല്‍ മെടഞ്ഞു
പൊട്ടിച്ചാല്‍ പൊട്ടാത്ത പൊന്‍മുത്തുമാല…
(മാനത്തെ പൂക്കട)
ഇന്ദ്രന്റെ നാട്ടിലെ ദശപുഷ്പമെടുത്തോ
ചന്ദ്രന്റെ പൊന്നോണപ്പൂക്കളത്തില്‍ നിന്നോ
പൂവായ പൂവെല്ലാം നീ കൊണ്ടുവന്നു
പുടമുറി പൂമാല എന്തിനു തീര്‍ത്തു…
(മാനത്തെ പൂക്കട)
add some more songs like
1. seemanda rekhayil chandanam charthi………..
2. pranasakhi njan verumoru…………
3. thamburu thane sruthi meeti……….
4. indra neelimayolum………
5. indu pushpam choodinilkkum….