യമുന വെറുതേ രാപ്പാടുന്നു
ചിത്രം : ഒരേ കടല്‍
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : ഔസേപ്പച്ചന്
പാടിയത് : ശ്വേതമോഹന്‍
യമുന വെറുതേ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം..
യമുന വെറുതേ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം..
നന്ദനം നറുചന്ദനം ശൗരേ കൃഷ്ണാ..
വിരഹവധുവാമൊരുവള്‍ പാടീ
വിധുരമാമൊരു ഗീതം
വിരഹവധുവാമൊരുവള്‍ പാടീ
വിധുരമാമൊരു ഗീതം
ഒരു മൗനസംഗീതം..
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം..
നന്ദലാലാ…
മനസ്സിലുരുകും വെണ്ണതന്നു
മയില്‍ക്കിടാവിന്‍ പീലിതന്നു നന്ദലാലാ
ഇനിയെന്തു നല്കാന് എന്തു ചൊല്ലാന്‍
ഒന്നുകാണാന്‍ അരികെവരുമോ നന്ദലാലാ
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം..
(യമുന വെറുതേ)
നന്ദലാലാ..
ഉദയരഥമോ വന്നു ചേര്‍ന്നു
ഊരിലാകേ വെയില്‍പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ..
(യമുന വെറുതേ)