
ചിത്രം/ആൽബം : ട്രാഫിക്ക്
ഗാനരചയിതാവു് : എസ് രമേശൻ നായർ
സംഗീതം : സാംസൺ കോട്ടൂർ
ആലാപനം : ചിന്മയി
ഉണരൂ മിഴിയഴകെ നിൻ പ്രണയം നിന്നരികെ
ഒരു രാവുണർന്നതും നാം കൂടണഞ്ഞതും
ഉയിരായ് തളരാനോ വെറുതെ ഇടപിരിഞ്ഞകലാനോ
ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ
നീ വരും വീതിയിൽ അകലെയെവിടെയോ കാവൽ കിളിയായ് ഞാൻ
പനിനീർ മലരഴകെ നീ പൊഴിയാൻ ഒരു ദിവസം നറു തേൻ കണങ്ങളെ
മിഴിനീർ കുടങ്ങളെ പറയൂ സുഖമാണോ
തഴുകാൻ കനൽമഴചിറകോ
ഉദയം മാഞ്ഞിടുമോ ഇനി ഇരുളും പോയ് വരുമോ
ഏകമാം നാളമായ് ഇനിയുമിവിടെയെൻ ജീവൻ തെളിയുകയോ
പാടാൻ ഒരു ഗാനം ഇതൽ ചൂടാൻ ഒരു മോഹം
നീ രാവുറങ്ങിയോ അനുരാഗശാരികെ ഇടറും താളം ഞാൻ
ഇനിയും വഴിപിരിയുകയോ