Karaoke
ഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം : ദീപക് ദേവ്
ആലാപനം : ശങ്കർ മഹാദേവൻ
റിമി ടോമി
വിടില്ലാ നിന്നെ പൊന്നേ
വിടില്ലാ നിന്നെ പെണ്ണേ
നിന്നേ ഞാൻ വിടില്ലാ….
വിടില്ലാ വിടില്ലാ വിടില്ലാ വിടില്ലാ
വിടില്ലാ വിടില്ലാ വിടില്ലാ നിന്നെ ഞാൻ…)
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ചവെച്ച മനസ്സിൽ ഞാൻ
ഒരു നല്ല പെൺകുട്ടിക്കും ഇടം കൊടുത്തേ
കർത്താവേ നീ മനസ്സിന്റെ പാതിപകുത്തവൾക്കുള്ള
പങ്കുകൊടുക്കണമെന്നു കല്പിച്ചതല്ലേ
മാലാഖയെപ്പോൽ അവൾ പറന്നിറങ്ങീ
എന്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചൂ
പിന്നെ പഞ്ചാരപ്പൂഞ്ചിരി നീട്ടിത്തന്നു
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
(കർത്താവേ – നിന്റെ പിടിവിടില്ലാ)
പള്ളിയിൽവെച്ചന്നു നമ്മൾ കണ്ടനേരത്ത്
നീ കണ്ണുവെച്ചും കണ്ണടിച്ചും കറക്കിയെന്നെ
ജീവിതത്തിൽ കണ്ടുമുട്ടാൻ നിനച്ചതല്ല
പക്ഷേ ജീവിതം നീ പാടെയങ്ങ് പതിച്ചെടുത്തു
നാട്ടുനടപ്പൊത്തു തമ്മിൽ കാണുവാൻ മേലാ
പക്ഷേ നല്ല കർത്താവെന്റെ കൂടെ പൊരുത്തപ്പെട്ടു
ഇനിയാരുമാരും അറിഞ്ഞോട്ടേ
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
ഓ…
കാർമുകിൽ മെയ്യെടുത്ത് നിറച്ചുവെച്ചൂ
നല്ല വെണ്ണിലാവിൻ മന്ത്രകോടി മടക്കിവെച്ചൂ
നാട്ടിലാകെ മൈക്കുവെച്ച് പാടിനടന്നൂ
ഇനി നാടടക്കം കല്യാണവിളി വിളിയ്ക്കൂം
അച്ഛനമ്മമാർ വന്നു പള്ളുവിളിച്ചാൽ
ഞാൻ കർത്താവിന്റെ രൂപം ചൂണ്ടിക്കാട്ടിക്കൊടുക്കും
ഇനിയാരുമെന്തും പറഞ്ഞോട്ടെ
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ചവെച്ച മനസ്സിൽ ഞാൻ
ഒരു നല്ല പെൺകുട്ടിക്കും ഇടം കൊടുത്തേ
മാലാഖയെപ്പോൽ അവൾ പറന്നിറങ്ങീ
എന്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചൂ
പിന്നെ പഞ്ചാരപ്പൂഞ്ചിരി നീട്ടിത്തന്നു
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ