ചിത്രം/ആൽബം: ത്രീ കിങ്ങ്സ്
ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്
ആലാപനം:അനൂപ് ശങ്കര്‍,ശ്വേത
ചക്കരമാവിൻ പൊത്തിലിരിക്കും
പുള്ളിക്കുയിലേ പൂങ്കുയിലേ
ഇത്രനാളും പാടിയ നിൻ കുഴൽ
ഇത്തിരിനേരം കടം തരുമോ
ഉച്ചയുറങ്ങണ പെണ്ണിവളോടെന്റെ
കൊച്ചൊരു കാര്യം പറയാനായ്
ചക്കരമാവിൻ പൊത്തിലിരിക്കും
പുള്ളിക്കുയിലേ പൂങ്കുയിലേ
ഇത്രനാളും പാടിയ നിൻ കുഴൽ
ഇത്തിരിനേരം കടം തരുമോ
തളിർവെള്ളരിയുടെ വള്ളിപടർന്ന
എരിവേനൽവയലോരത്ത്
തളിർവെള്ളരിയുടെ വള്ളിപടർന്ന
എരിവേനൽവയലോരത്ത്
കണിവയ്ക്കാനൊരു കനി ചോദിച്ച്
ഒരുനാൾ ഞാനൊന്നു വന്നില്ലേ
പിഞ്ചുകൾ വിളയും മുമ്പേ ഇങ്ങനെ
നുള്ളിയെടുക്കാൻ ഞാനില്ല
എന്ത്…
പിഞ്ചുകൾ വിളയും മുമ്പേ വെള്ളരി
നുള്ളിയെടുക്കാൻ ഞാനില്ല
ഇനി നിന്നോടൊപ്പം ഞാനില്ല
പുലർമഞ്ഞിലകളിൽ മുത്തുകൊരുക്കും
കശുമാവുകളുടെ മറപറ്റി
പുലർമഞ്ഞിലകളിൽ മുത്തുകൊരുക്കും
കശുമാവുകളുടെ മറപറ്റി
മണിനാഗത്തിനു തിരിവയ്ക്കുമ്പോൾ
പിറകെ എന്തിനു നീ വന്നു
ഒന്നു തൊഴാനായ് വന്നു മുന്നിൽ
ഇന്നു തരില്ലേ നൈവേദ്യം
എന്ത്…
ഒന്നു തൊടാനായ് ഇത്തിരി ചന്ദനം
ഇന്നു തരില്ലേ എൻ കൈയിൽ
നീ നിന്നു തരില്ലേ എൻ മുന്നിൽ
ചക്കരമാവിൻ പൊത്തിലിരിക്കും
പുള്ളിക്കുയിലേ പൂങ്കുയിലേ
ഇത്രനാളും പാടിയ നിൻ കുഴൽ
ഇത്തിരിനേരം കടം തരുമോ
ഉച്ചയുറങ്ങണ പെണ്ണിവളോടെന്റെ
കൊച്ചൊരു കാര്യം പറയാനായ്