ചിത്രം :കാണാക്കൊമ്പത്ത്
രചന :ദേവദാസ്
സംഗീതം : മോഹന്‍ സിതാര
പാടിയത് :കെ ജെ യേശുദാസ്
ഉണരുക ഉണരുക പൂവേ ഉദയവാനം കാണാൻ
വിരവോടണയുക കാറ്റേ ഉദയഗീതം പാടാൻ
നിറമുകിലേ തങ്കപ്പുലരിയിലെ
വിൺ ഉണർവിൻ ഗീതമായ് ആ..ആ.ആ..
ആഹാ.. ഓഹോ ..ഓഹോ…
(ഉണരുക ഉണരുക..)
മാരിവില്ലു ചുണ്ടിലേറ്റി പാറിപ്പാറി പോകാം
നാളെ തൻ മുകുളമായ് പീലി നീർത്തിയാടാം
വെയിൽ കത്തിയാളും ഭൂവിൽ കുളിർ മാരിയായി പെയ്യാം
വെയിൽ കത്തിയാളും ഭൂവിൽ കുളിർ മാരിയായി പെയ്യാം
ഇതിലേ ഇതിലേ വഴിയിതാ
(ഉണരുക ഉണരുക..)
നാഗപ്പാട്ടിൽ ഉണരും ഗ്രാമ ഭംഗി കണ്ടു നിറയാൻ
കാവിലിന്നു പൂരമായി കേളിക്കൊട്ടി പുണരാം
വഴിതെറ്റി വീണ മനസ്സിൽ സ്നേഹദീപമായി തെളിയാം
വഴിതെറ്റി വീണ മനസ്സിൽ സ്നേഹദീപമായി തെളിയാം
ഇതിലേ ഇതിലേ വഴിയിതാ
(ഉണരുക ഉണരുക..)