ചിത്രം :കുടുംബശ്രീ ട്രാവത്സ്
രചന : ശരത് വയലാര്‍
സംഗീതം : ബിജിബാല്‍
പാടിയത് : പി ജയചന്ദ്രന്
തനതനതന തനതന തന തിരനാ (2)
കൊച്ചികണ്ടാലച്ചിയെ വേണ്ടെന്നാരോ പണ്ടേ ചൊല്ലും കാര്യം
ശരി ശരിയാണതു ശരിയാണതിനൊരു സംശയമില്ലെന്നേ
അച്ചിവന്നീ കൊച്ചിയിലാകെ പയ്യെപ്പയ്യെ ചുറ്റും നേരം
നഗരമിതോ കളിചിരിയില്‍ അവളുടെ കാമുകനാകില്ലേ
കാര്‍ത്തികേ നിന് തിരിനാളം എങ്ങുമേ തെളിയുന്നേ
ആര്ത്തിപൂണ്ടോടി നടക്കും കണ്ണുകള്‍ കുഴയുന്നേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ
കൊച്ചികണ്ടാലച്ചിയെ വേണ്ടെന്നാരോ പണ്ടേ ചൊല്ലും കാര്യം
ശരി ശരിയാണതു ശരിയാണതിനൊരു സംശയമില്ലെന്നേ
റാണിപ്പെണ്ണേ പൊന്നേ ഹം പൊന്നേ
കാണിപ്പൊന്നേ പൊന്നേ ഹ പൊന്നേ
ആരും നിന്നെ (2)
ലാളിക്കില്ലേ (2)
അഴകിലാടിവരും അലകടലലയുടെ
പാദസ്വരമണിഞ്ഞവളേ
അതുമീട്ടിക്കൊണ്ടു് വിളിച്ചവളേ
നീലക്കായല്ക്കരയില്
പച്ചപ്പുല്ലിന് തൊടിയില്‍
കൊതിച്ചതു തരികില്ലിന്നവളെ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ
സരിഗമപമ പനിധനി പസനിധ നിധമഗ
പധമപ ഗമഗമ രിഗരിഗ ഗപപഗ രിസസനി ധാ…
തനതനതന തനതന തന തിരനാ…….
കൊല്ലത്താരോ ഹോ കൊല്ലത്താരോ
ഇല്ലം വിറ്റേ ഏ ഇല്ലം തേടി
നിന്നെത്തേടി (2)
പോരുന്നുണ്ടേ (2)
പുതുമയുള്ള പവനെഴുതിയ കലയുടെ
മാലച്ചന്തമണിഞ്ഞവളേ
മണിമാലച്ചന്തമണിഞ്ഞവളേ
മാനത്തോടുംമുകിലും കൊരിക്കൊരിച്ചൊരിയും
മാരിത്തുള്ളിക്കുളിരും കണ്ടവളേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ
(കൊച്ചികണ്ടാലച്ചിയെ )