ചിത്രം :ഒരു നുണക്കഥ
രചന : റോയ് പുരമാടം
സംഗീതം : മിഥുന്‍ ഇസ്വോര്‍
പാടിയത് : സുചിത്ര, രഞ്ചിത്ത് ഗോവിന്ദ്
മാന്‍മിഴി തുള്ളിത്തുള്ളി…കുയില്‍മൊഴി സൊല്ലി സൊല്ലി
വിഴിമൊഴി അല്ലി സൊല്ലെന്‍ കണ്ണേ
പൂമൊഴി സൊല്ലി സൊല്ലി ഓടിവന്തേനുന്തെക്കള്ളി
ഇദയത്തെ കൊള്ളേ കൊള്ളും നാനേ…
അടി സൊല്ലെടി സൊല്ലെടി പെണ്ണേ എന്‍ ചെല്ലക്കുയിലേ
ഒരു മുത്തം ഒണ്‍റു പോതും എന്‍ അന്‍പു മയിലേ
രഹസിയ രഹസിയ പാര്‍വേ എന്‍ പാര്‍വേ കുറുമ്പു്
ഉന്‍ കുറുമ്പു പാര്‍വേയാലെ……
നീ എന്നെ വിരുമ്പന്‍ അന്‍പേ.. ….
പൂങ്കിളി നിന്റെ ചുണ്ടില്‍ തേന്‍ കുടം പോലൊരു
മാമ്പഴം കൊണ്ടു തന്നതാരോ…
കള്ളത്തോഴാ നീയല്ലേ…ചെല്ലക്കുട്ടീ പോരില്ലേ
കുഞ്ഞിക്കാട്ടിലൂഞ്ഞാലാടാന്‍ വായോ
എന്നും നിന്നെ കാണാനെന്നുള്ളം തുടിച്ചു
ഓ…എന്നും നിന്റേതാകാന്‍ ഞാനെന്നും മോഹിച്ചു
ഹേ…എന്നും മാറില്‍ ചായാന്‍ ഞാനെന്നും കൊതിച്ചു
ഓ..തുമ്പപ്പൂവിന്‍ ചുണ്ടില്‍ ഞാന്‍ തേനും ചാലിച്ചെന്തേ നാണിച്ചോ…
കവിളിണയഴകില്‍ ചെറുചിരി വിരിയും
നീയെന്റെ താരകമുത്തല്ലേ …
കുറുനിര ഞൊറിയും കുയില്‍ മൊഴിയാളേ
നീയെന്റെ ചന്ദനമുകിലല്ലേ
പൂമാനക്കടവില്‍ നീയും പോരുന്നോ
കുഞ്ഞോടം തുഴയാന്‍ നീയും പോരാമോ
ഈ കണ്ണാടിക്കവിളില്‍ മുത്തം തന്നോട്ടേ
ഈ നെഞ്ചില്‍ ചേരാന്‍ ഹയ്യോ ഞാനില്ലേ
നീയെന്നും അരികത്തായ് തൂമഞ്ഞായ് ചേരുമ്പോളെന്‍
ആവണിപ്പാടവും പൂത്തേ……
എന്നും നിന്നെ കാണാനെന്നുള്ളം തുടിച്ചു
എന്നും നിന്റേതാകാന്‍ ഞാനെന്നും മോഹിച്ചു
ഹേയ് …എന്നും നെഞ്ചില്‍ ചേര്‍ക്കാന്‍ ഞാനെന്നും കൊതിച്ചു
ഈ തുമ്പപ്പൂവിന്‍ ചുണ്ടില്‍ തേനും ചാലിച്ചെന്തേ നാണിച്ചോ…
പ്രണയപരാഗം മിഴികളിലണിയും
ആരോമല്‍പ്പൂവിതളല്ലേ നീ…
പരിമളമണിയും പനിമലരിതളോ
നീയെന്റെ താമര മൊട്ടല്ലേ….
അല്ലിപ്പൂങ്കാവില്‍……..അയ്യോ ഞാനില്ലേ…
ചാഞ്ചാടിപ്പറക്കാം…….
ഇല്ലേ…ഇല്ലില്ലേ…..
കരിനീലക്കുരുവി….പാടും പാട്ടെല്ലാം
എന്നോമല്‍ക്കിളിതന്‍ നെഞ്ചിന്നീണങ്ങള്‍ ….
ഇനി എന്നും മനസ്സില്‍ നീ
മണിമുത്തായ്ച്ചേരുമ്പോളെന്നോമനത്തിങ്കളെപ്പോലെ…..
എന്നും നിന്നെ കാണാനെന്നുള്ളം തുടിച്ചു
എന്നും നിന്റേതാകാന്‍ ഞാനെന്നും മോഹിച്ചു
ഹേയ്…എന്നും നെഞ്ചില്‍ ചേര്‍ക്കാന്‍ ഞാനെന്നും കൊതിച്ചു
ഈ തുമ്പപ്പൂവിന്‍ ചുണ്ടില്‍ തേനും ചാലിച്ചെന്തേ നാണിച്ചോ…
(മാന്‍മിഴി തുള്ളിത്തുള്ളി……..)