ചിത്രം/ആൽബം:ആഗ്രഹം
ഗാനരചയിതാവു്:പൂവച്ചല്‍ ഖാദര്‍
സംഗീതം:എ ടി ഉമ്മര്‍
ആലാപനം:കെ ജെ യേശുദാസ്
ഭൂപാളം പാടാത്ത ഗായകന് ഞാന്‍
ഉദയം കാണാത്ത സ്പന്ദനം ഞാന്‍ (2)
ശാപങ്ങള്‍ വാങ്ങിയ ഗന്ധര്വന് ഞാന്‍
ദുഃഖം പൊതിഞ്ഞൊരു പല്ലവി ഞാന്‍
(ഭൂപാളം)
സാന്ത്വനം എന്നതിന് അര്‍ത്ഥമെന്തോ
നൊമ്പരം പേറുന്ന മാനസമേ
നിത്യ തമസ്സിന്റെ താവളത്തില്‍
ഏതൊരു സൂര്യനെ കാത്തിരിപ്പൂ
ആ… ആ… ആ…
(ഭൂപാളം)
ജീവിതമെന്നതിന് സാരമെന്തോ
തന്ത്രികള്‍ പാകുന്ന ചിന്തകളേ
നിത്യ ശിശിരത്തിന് വാടികയില്‍
ഏതുവസന്തത്തെ കാത്തിരിപ്പൂ
(ഭൂപാളം)