ചിത്രം :ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
രചന : സന്തോഷ് വര്‍മ്മ
സംഗീതം :ലീല ഗിരീഷ് കുട്ടൻ
പാടിയത് :ലേഖ ആര്‍ നായര്‍
അമ്പാടി തന്നിലൊരമ്മയുണ്ടങ്ങനെ
അമ്മയ്ക്കു കണ്ണായോരുണ്ണിയുണ്ടങ്ങനെ
പെറ്റമ്മയല്ലവൾ കണ്ണനെന്നാകിലും
ഉണ്ണിക്കൊരിക്കലും തോന്നിയില്ലങ്ങനെ
(അമ്പാടി…)
കൈവളരുന്നതും കാൽ വളരുന്നതും
കണ്ടു കൊണ്ടമ്മയും നാൾ കഴിച്ചങ്ങനെ
വെണ്ണ കട്ടപ്പോഴും മണ്ണു തിന്നപ്പോഴും
അമ്മ ചോദിച്ചീല ഉണ്ണിയെന്തിങ്ങനെ
ഉണ്ണിക്കുറുമ്പുകൾ കാരണമമ്മയ്ക്ക്
കണ്ണുകളെന്നും നിറഞ്ഞിരുന്നങ്ങനെ
ജീവന്റെ ജീവനാ ഉണ്ണിയോടപ്പൊഴും
സ്നേഹം തുടിച്ചിരുന്നു ഉൾനിറച്ചങ്ങനെ
(അമ്പാടി…