ചിത്രം :ഡെയ്സി
രചന :പി ഭാസ്ക്കരൻ
സംഗീതം :ശ്യാം
പാടിയത് :കെ ജെ യേശുദാസ്
ലാളനം കരളിന് കയ്യാല്‍ പരിലാളനം സുഖസാന്ത്വനം
ഏതോ മൗനം താരാട്ടു പാട്ടായി സിരകളില്‍ ഒഴുകിടവേ
(ലാളനം കരളിന്)
പോയ പൂങ്കുയില്‍ വന്നു സ്വന്തം കൂടും തേടിയിതാ (2)
വാത്സല്യത്താല്‍ തുടിക്കുന്ന നെഞ്ചില്‍ അരുണിമ നിറഞ്ഞിടവേ
ലാളനം കരളിന് കയ്യാല്‍
സ്നേഹനാളങ്ങള്‍ കണ്ണില്‍ ഒന്നായി പൂക്കും നിമിഷങ്ങളില്‍ (2)
ആനന്ദത്താല്‍ ഇടറുന്ന ഹൃദയം ചിറകുകള് അണിഞ്ഞിടവേ
(ലാളനം കരളിന്)
ലാളനം കരളിന് കയ്യാല്‍