ചിത്രം/ആൽബം: ഓർഡിനറി
വര്ഷം: 2012
ഗാനരചയിതാവു്: രാജീവ് നായർ
സംഗീതം: വിദ്യാസാഗർ
ആലാപനം: കെ ജെ യേശുദാസ്
സൂര്യശലഭം … മൂകമുരുകി…
കാറ്റിലെന്തേ പൊള്ളിനിൽപ്പൂ
പാവമീക്കോലങ്ങൾ … (2)
ഇരുളിലലയും സ്നേഹമേഘം
പാതിപെയ്തും പാതിമാഞ്ഞും
ഏകനായ് കേഴുന്നു …
സൂര്യശലഭം … മൂകമുരുകി…
കാറ്റിലെന്തേ പൊള്ളിനിൽപ്പൂ
പാവമീക്കോലങ്ങൾ …
രാക്കൂട്ടിലെ പനിമതി പരിഭവം പാടി…
നീർമുല്ലയോ വേനലിൽ കുളിരിടം തേടി..
ഒഴിയാതെ പെയ്ത മഴയിൽ
നീറുമൊരു മൈന തേങ്ങി വീണു
ആർദ്രമൊരു നോവുപാട്ടിൽ നീന്തി
ഹൃദയമോ തേഞ്ഞുമാഞ്ഞു പോയി…
എന്തിനീ പ്രാണനിൽ പ്രാണനായ് നീ തൊട്ടു
സൂര്യശലഭം … മൂകമുരുകി…
കാറ്റിലെന്തേ പൊള്ളിനിൽപ്പൂ
പാവമീക്കോലങ്ങൾ …
ഏതോർമ്മതൻ ചുടുകണം
മിഴികളിൽ ചീന്തി…
മുറിവേറ്റൊരീ മാനസം ചിതറിടും നേരം
വിറയാർന്നചുണ്ടിലലിയും
ഗാനമൊരു ശ്യാമമൗനമായി…
നീളുമൊരു രാത്രിയാത്ര പോകും
കനവിലെ ശോകവേണു മൂളി
വാരിളം പൈതലേ വാടി നീ … വീണുവോ…