Movie Information:
Movie Name: Thoppil Joppan
Music: Vidyasagar
Starring: Mammootty, Andrea Jeremiah, Mamta Mohandas
Director: Johny Antony
Country: India.
Language: Malayalam.
ചിൽ ചിഞ്ചിലമായ്
ചിഞ്ചിലമായ് ചിൽ മഴ നീ….
റിം റിംജിമമായ്
റിംജിമമായ് നൂൽമഴ നീ….
കാറ്റല ചിന്നിയ പൂമഴ നീ
കണ്ണിനു കണ്ണിനു വെൺമഴ നീ
കാതിനു കാതിനു തേന്മഴ നീ എന്നുമേ…
ചിൽ ചിഞ്ചിലമായ്
ചിഞ്ചിലമായ് ചിൽ മഴ നീ….
റിം റിംജിമമായ്
റിംജിമമായ് നൂൽമഴ നീ….
അക്കരെനിന്നു പറന്നുവരുന്നൊരു മാലാഖ നീ
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണ് നീ..
എന്നിലെ മേഘമലിഞ്ഞു വിളമ്പിയ നീർതുള്ളി നീ..
മണ്ണിലും എന്നിലും ഇന്നു തുളുമ്പിയ നീർധാര നീ
എപ്പോഴും നെഞ്ചിലെ തളിരോർമ നീയല്ലേ
എപ്പോഴും മാറിലെ കനിവായി നീയില്ലേ
നീ കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ
ചിൽ ചിഞ്ചിലമായ്
ചിഞ്ചിലമായ് ചിൽ മഴ നീ….
റിം റിംജിമമായ്
റിംജിമമായ് നൂൽമഴ നീ….
മാലകളായിളമേനി പൊതിഞ്ഞൊരു പൂക്കാരി നീ
മാനസ വീണയിലുമ്മ തരുന്നൊരു പാട്ടാണു നീ..
ഉള്ളിലുരുമ്മി യുരുമ്മി ഇരുന്നൊരു പ്രാവാണു നീ
തൂവലുകൊണ്ട് തലോടു മെനിക്കൊരു കൂട്ടാണു നീ
വന്നിതാ വന്നിതാ കുളിർച്ചന്ദമോടെ നീ..
തന്നിതാ തന്നിതാ കുളിർ കാലമേറെ നീ
എൻ ഓർമകളിൽ മർമരമായ് നിൻ ചിരികൾ
ചിൽ ചിഞ്ചിലമായ്
ചിഞ്ചിലമായ് ചിൽ മഴ നീ….
റിം റിംജിമമായ്
റിംജിമമായ് നൂൽമഴ നീ….
കാറ്റല ചിന്നിയ പൂമഴ നീ
കണ്ണിനു കണ്ണിനു വെൺമഴ നീ
കാതിനു കാതിനു തേന്മഴ നീ എന്നുമേ…….