Click to download ചിത്രം : കാട്ടുപോത്ത് (unreleased-1981) സംഗീതം : ജെറി അമല്‍ദേവ് രചന : പി ഭാസ്കരന് ഗായകന് : കെ ജെ യേശുദാസ് പൂവല്ലാ പൂന്തളിരല്ലാ.. മാനത്തെ മഴവില്ലല്ലാ.. മണ്ണിലേക്കു വിരുന്നു വന്ന മധുചന്ദ്രലേഖാ ഇവള്.. എന്‍ മനസ്സിന് തന്ത്രികള്മീട്ടും വീണാഗായികാ.. ഇവള് വീണാഗായികാ.. (പൂവല്ലാ..) തെനവിളയും പൊന്‍ വയലല്ലാ.. തെന്മലതന് ചെറുതേനല്ലാ.. എന്റെ കണ്ണിനു ദര്‍ശനമേകിയ മായാരൂപിണി ഇവള്.. എന്റെ കണ്ണിന് മുന്നില്‍ പെട്ടാല്‍ മധുരോന്മാദിനി.. ഇവള് മധുരോന്മാദിനി (പൂവല്ലാ..) മാമലതന്‍ പൂമയിലല്ലാ.. മണക്കുന്ന ചന്ദനമല്ലാ.. മാമകാശാവാനിലുദിച്ചൊരു സൌഭാഗ്യതാരം ഇവള്.. പ്രേമനൌകയില് ഞാനിറങ്ങിയ സങ്കല്പ്പ തീരം.. സങ്കല്പ്പ തീരം.. (പൂവല്ലാ..) കളിപറയും കാട്ടാറല്ലാ.. കൈനാറിപ്പൂമണമല്ലാ.. കാത്തുകാത്തെന്‍ കയ്യില്‍ കിട്ടിയ കൈവല്യധാമം ഇവള്.. പൂത്തു ജീവിതമരുവില്‍ പൊന്തിയ സ്വര്‍ഗ്ഗീയാരാമം.. സ്വര്‍ഗ്ഗീയാരാമം.. (പൂവല്ലാ..)