ചിത്രം : ബെല്‍റ്റ് മത്തായി
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രവീന്ദ്രന്
പാടിയത് : കൃഷ്ണചന്ദ്രന്
ആലുവാ…
ആലുവാച്ചന്തയില്…
മണിമണിയായ് വിറ്റഴിയും
കടല… ചുടുകടല….
കാപ്പി കാപ്പി ചുക്കുകാപ്പി
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ – ഈ
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ – ഈ
കാദറ്കുട്ടീന്റെ കടലക്കായ്ക്ക്
ഗൾഫില്‍ പോലും പേരാണേ
ങാ പോക്കരിക്കാന്റെ – ഞമ്മന്റെ
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ – ഈ
കാദറ്കുട്ടീന്റെ കടലക്കായ്ക്ക്
ഗൾഫില്‍ പോലും പേരാണേ
ഹാ ഷേയ്ക്കുമാർക്കും
പെരുത്ത് പ്രിയമാണേ
ബെൽറ്റുമത്തായിക്ക് ഉശിരു കൊടുക്കും നെലക്കടല
കരടിയത്തയ്ക്ക് അരിശം പകരും അരിക്കടല
മാളികത്തട്ടിലെ കാളേജ്കാരിയും
മാലൈകൾ വിൽക്കണ ചന്തക്കാരിയും
ഒരുപോലെ വാങ്ങണ പൊരിക്കടല
എന്നും ഒരുപോലെ വാങ്ങണ പൊരിക്കടല
ഇതു കിഴവിയെ ബാലികയാക്കും
പടുകിഴവനെ കാമുകനാക്കും
കിഴവിയെ ബാലികയാക്കും
കിഴവനെ കാമുകനാക്കും
(പോക്കർ…)
കടല കടലേ ചുടുകടലേ നെലക്കടലേ
പുയ്യാപ്ലച്ചെക്കനു അമ്മായി നൽകും പൊതിക്കടല
ഏഴെണ്ണം കെട്ടിയ മമ്മൂഞ്ഞിക്കാടെ ആരോഗ്യക്കടല
ശൊ..ഒന്നു മെല്ലെ പറ പഹയാ ഹമുക്കേ
ഇല്ലാക്കരം വാങ്ങി പള്ള നെറക്കണ
വല്യമോലാളിയും ശിങ്കിടിമാരും
ചക്കാത്തിൽ വാങ്ങണ മണിക്കടല
ഒന്നായ് ചക്കാത്തിൽ വാങ്ങണ മണിക്കടല
ഇത് പെണ്ണിന് ഐശ്വര്യം കൂട്ടും
ഇത് ആണിനെ വീരനായ് മാറ്റും
പെണ്ണിന് ഐശ്വര്യം കൂട്ടും
ആണിനെ വീരനായ് മാറ്റും
(പോക്കർ…)