വാനില്‍ നീലിമ പാരില്‍ ഹരിതിമ
ചിത്രം : ഒരു മാടപ്രാവിന്റെ കഥ
രചന : യൂസഫലി കേച്ചേരി
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്, മാധുരി
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ
അഴകിനെ മുത്തും കണ്ണുകളേ
ഇതുവരെ കാണാ സ്വര്‍ഗ്ഗമിതാ
മതിവരെ നുകരൂ പ്രകൃതിയൊരുക്കും
നിരുപമസൌന്ദര്യം
കേള്‍ക്കാം ഞാന്‍ നിന് മോഹനനാദം മാദകസംഗീതം
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ
നിന് സ്വരമാധുരി ഞാന്‍ നുകര്‍ന്നു
ശൃതിസുഖ ലഹരിയില്‍ ഞാനലിഞ്ഞു
സിരകളിലൊഴുകി പ്രകൃതിയുണര്‍ത്തും സ്വരലയസൌഭാഗ്യം
കൈകള്‍നീട്ടി കടലല നേടി
പകലിന് പൊന്നാണ്യം.. ഓ.. ഓ…
വാനില്‍ നീലിമ പാരില്‍ ഹരിതിമ
കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ
പോസ്റ്റിയതിനു നന്ദി….ഇനിയും നന്നാവട്ടെ