ചിത്രം : ബംഗ്ലാവില്‍ ഔത
രചന : ശരത് വയലാര്‍
സംഗീതം : എം ജയചന്ദ്രന്
പാടിയത് : വേണുഗോപാല്‍ , സുജാത
ഓഹോ…ഓഹോ…
മിഴികളില്‍ നിന് മിഴികളില്‍
വെണ്‍മെഴുകുതിരികളില്‍…
പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ
അലസമായ് എന്നരികിലായ് നിന് കൊലുസ്സുകിലുകിലെ
നിന് സമ്മതം നിറഞ്ഞ കൊഞ്ചലായ് വന്നുവോ
കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍
കഴിയുന്ന പുലരിനാളിലെന്റെ സ്വയംവരം..
അലസമായ് എന്നരികിലായ് നിന് കൊലുസ്സുകിലുകിലെ
നിന് സമ്മതം നിറഞ്ഞ കൊഞ്ചലായ് വന്നുവോ…
ഇടയവചനവും മധുരമണികളും
ചേര്‍ന്നു ദിവ്യമായിടുന്ന സന്ധ്യ തന്നിലായ്
തരളലതകളും അരുണശിലകളും
മഞ്ഞുകൊണ്ടു മെയ്യുരുമ്മിനിന്നിടുമ്പൊഴായ്
ഒരുനുള്ളുചന്ദനം എന്റെ നെറ്റിയില്‍
നീ തൊടുന്ന നേരമിന്നു നിന്റെതാകും ഞാന്‍
മിഴികളില്‍..നിന്മിഴികളില് …
മിഴികളില്‍ നിന് മിഴികളില്‍
വെണ്‍മെഴുകുതിരികളില്‍…ഓഹോ
പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ
ഓഹോ…ഓഹോ…ഓഹോ…
ഓഹോ…ഓഹോ…ഓഹോ…
ഹരിതവനികളും പുതിയകനികളും
സ്നേഹമോടെ പന്തലിട്ടു നിന്നനാളിലായ്
കിളികുലങ്ങള്തന് കുരവ നിറയുമീ
തീരമിന്നു താലമേന്തി നിന്ന വേളയില്‍
ഒരു നുള്ളു കുങ്കുമം നിന്റെരേഖയില്
ഞാനണിഞ്ഞിടുന്നപോലെ നിന്നുപോയി നീ..
(..മിഴികളില്‍ നിന് മിഴികളില്‍….)