നാട്ടുവഴിയോരത്തെ പൂമരച്ചില്ലയിൽ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയിൽ
പോക്കുവെയിൽ വീഴുമ്പോൾ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെ തേന്മൊഴി
ചാറ്റമഴ തീർന്നാലും തോരാനീർ മണി
ഇനിയാരും…കാണാതെ…പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ (നാട്ടുവഴി)
അരയാലിലാരോ മറഞ്ഞിരുന്നു
പൊൻവേണുവൂതുന്ന പുലർവേളയിൽ
നിറമാല ചാർത്തുന്ന കാവിലേതോ
നറുച്ചന്ദനത്തിന്റെ ഗന്ധമായ് നീ
അകലേ…ഒഴുകീ…ഓളങ്ങൾ നിൻ നേർക്കു മൂകം
ആലോലം…ആലോലാം
ഒരു രാവിൽ മായാതെ…ഒരു നാളും തോരാതെ
ഒരു ഞാറ്റുവേലതൻ കുടവുമായ്
കൂടെ നീ പോരുമോ…(നാട്ടുവഴി)
വരിനെല്ലു തേടും വയൽക്കിളികൾ
ചിറകാർന്നു പാറിപ്പറന്നു പോകെ
ചെറുകൂട്ടിലാരോ കിനാവുകാണും
വഴിനീളെ പൂക്കൾ നിരന്നു നിൽക്കും
ഒരുനാൾ…അണിയാൻ…
ഈറൻമുടിച്ചാർത്തിലാകെ
പടരാനായ്…വിതറാനായ്..
ഇനിയാരും കാണാതെ പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ (നാട്ടുവഴി)