ചിത്രം/ആൽബം : മാണിക്യക്കല്ല്
ഗാനരചയിതാവു് : അനിൽ പനച്ചൂരാൻ
സംഗീതം : എം ജയചന്ദ്രൻ
ആലാപനം : ഷെർദിൻ
നാടായാലൊരു സ്കൂളു വേണം… സ്കൂളിൽ പിള്ളാരും വേണം..

പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..
വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍…
ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ…
മാഷായാൽ മാനസതാരിൽ അറിവിന്റെ കലവറ വേണം
കറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ..
അക്ഷരമറിയാതറിവില്ലാ……..
അക്ഷരമറിയാതറിവില്ലാ… ആ വിത്തെറിയാതെ വിളവില്ല…
വിജയപരാജയം വിധിഹിതമല്ല അതുമിതുമല്ല ഇതുകളിയല്ല..
സ്നേഹിതരേ… കേട്ടോ സ്നേഹിതരേ…
നാടായാലൊരു സ്കൂളു വേണം… സ്കൂളിൽ പിള്ളാരും വേണം..
പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..
പഠിതാവിനു ലക്ഷ്യം വേണം പടനടുവിൽ ധൈര്യം വേണം
അറിവെന്നാൽ ആയുധമല്ലോ അഭയമല്ലോ കേട്ടാ സ്നേഹിതരേ…
അക്ഷരമാമൊരു നിധി വിദ്യാ…
അക്ഷരമാമൊരു നിധി വിദ്യാ… ഇക്ഷിതിയെങ്കിൽ ഗതി വിദ്യ
ഗുരുകൃപനേടാതൊരുവഴിയില്ല തിരിതെളിയില്ല ഇതുകളിയല്ല