ചിത്രം/ആൽബം: ആദാമിന്റെ മകന് അബു
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായണ്‍
ആലാപനം: മധുശ്രീ നാരായണന്
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ
(കിനാവിന്റെ…)
വെയിൽച്ചീളുകൾ വെള്ളിമണല്പ്പായയിൽ (2)
മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ
ജപമാലയാകവേ തുണയാകുമോ വരം
(കിനാവിന്റെ…)
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2)
കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ
തിരമാല പോലവേ കുതി കൊള്ളുമേ മനം
(കിനാവിന്റെ…)