ചിത്രം :ഇതു നമ്മുടെ കഥ
രചന : സന്തോഷ് വര്‍മ്മ
സംഗീതം : മോഹന്‍ സിതാര
പാടിയത് :ദിവ്യ വേണുഗോപാൽ
കരയാന്‍ വേണ്ടിയാണോ ഒന്നായ്ത്തീര്‍ന്നതു്
പിരിയാനാണോ നമ്മള് തമ്മില്‍ ചേര്‍ന്നതു്
വിരഹം നമ്മളില്‍ നിറയുന്നല്ലോ….
സ്നേഹിച്ചൊട്ടുമേ കൊതി തീര്‍ന്നില്ലല്ലോ…..
അരികെ നീ ഇല്ലെങ്കില്‍ ജന്മത്തിന്നെന്തര്ത്ഥം
കരയാന്‍ വേണ്ടിയാണോ ഒന്നായ്ത്തീര്‍ന്നതു്
പിരിയാനാണോ നമ്മള് തമ്മില്‍ ചേര്‍ന്നതു്
കരിമുകില്‍ മേലെ അഴകല നെയ്യും
മഴവില്‍ക്കൊടിപോലെ…..
ഒരു ഞൊടി മിന്നും മറു ഞൊടി മായും
മണ്ണിലെ അനുരാഗം….
പുതു മഴ പെയ്താല്‍ അന്നു കുരുക്കും
തകരക്കൊടി പോലെ….
വേരു പിടിക്കും മുന്‍പേ കരിയും
പാഴ്ച്ചെടി അനുരാഗം …
ആരോമലേ…ആരോമലേ….ആരാരീയനുരാഗത്തെ
വാനോളം വാഴ്ത്തി…..
സ്വപ്നം കണ്ടാല്‍ ദുഃഖം മാത്രം
സ്നേഹിച്ചാലോ….നഷ്ട്ടം മാത്രം …
കരയാന്‍ വേണ്ടിയാണോ ഒന്നായ്ത്തീര്‍ന്നതു്
പിരിയാനാണോ നമ്മള് തമ്മില്‍ ചേര്‍ന്നതു്
ഇനിയൊരു ജന്മം ഇവിടെയെടുത്താല്‍
വരുമോ തുണയായി…
കഥയിതിലന്നും വേര്‍പെടല്‍ തന്നെ
വരുമോ വിധിയായി….
ഒക്കെ മറക്കാമെന്നൊരു വാക്കില്‍
പ്രണയം തീര്‍ന്നാലും
ഓര്മ്മകളെത്തും കനലു വിതയ്ക്കും
എന്നും പതിവായി…..
ഏകാകിയായ് ഈ വീഥിയില്‍
ഇനിയും ഞാന്‍ കാതോര്‍ക്കും നിന്
കാലൊച്ച കേള്‍ക്കാന്‍
നേരം മങ്ങും നേരത്തോളം
ശ്വാസം തീരും കാലത്തോളം…..
(കരയാന്‍ വേണ്ടിയാണോ…..)