ചിത്രം :ഒരു നുണക്കഥ
രചന : റോയ് പുരമാടം
സംഗീതം : മിഥുന്‍ ഇസ്വോര്‍
പാടിയത് : അഫ്സല്‍
പൂങ്കാറ്റിന്‍ തേരേറി വാ…പൊന്നോടക്കുഴലൂതി വാ..(2)
മനസ്സിൽ നിന്നകലുന്ന നിനവിന്റെ കടലാസ്സില്‍
കൊഴിയുന്ന നിമിഷങ്ങളേ….(മനസ്സിൽ ….)
മിന്നും പൊൻതാരം പോലെ ..മാനത്തെപ്പൂന്തോപ്പും തേടി
തങ്കത്തേരില്‍ പോയിടാം ……
പൂങ്കാറ്റിന്‍ തേരേറി വാ…പൊന്നോടക്കുഴലൂതി വാ….
വാ…………….
ചികു ചികു ചികു ചികു ചികു ചികു താളം പോലെ
തക തക തക തക തക തക മേളം പോലെ (2)
മിന്നിപ്പായും മിന്നൽച്ചിറകിൽ
സ്വർഗ്ഗം തേടും ഒന്നായ് നമ്മള്‍
തന്നാരം ചൊല്ലിച്ചൊല്ലിപ്പോകുമ്പോള്‍
നക്ഷത്രം പൂവാരിച്ചൂടും നമ്മള്‍
മന്ദാരം പൂക്കും കാട്ടില്‍
മാണിക്യം മിന്നും മേട്ടില്‍
മുത്തും തേടിപ്പോയീടാം……..
പൂങ്കാറ്റിന്‍ തേരേറി വാ…പൊന്നോടക്കുഴലൂതി വാ….
മണിക്കിനാവുകളെഴുതും കവിതയിലീണം പോലെ
കുരുവികള്‍ മൂളിപ്പാടി വരും പുതു ഗാനം പോലെ
മണിമുകിലാടകളെഴുതും കവിതയിലീണം പോലെ
കുരുവികള്‍ മൂളിപ്പാടി വരും പുതു ഗാനം പോലെ
തെന്നിപ്പായും കാറ്റിൻ കൈയില്‍
മഞ്ഞിന്‍ തൂവല്‍ തേടും നമ്മള്‍
പൂക്കാലം തേടിത്തേടിപ്പോകുമ്പോള്‍
ഒളിമിന്നും താളത്തില്‍ പാടും നമ്മള്‍
കണ്മണിയെക്കാണും നാട്ടില്‍
കനവുണരും സ്വപ്നക്കൂട്ടില്‍
സ്നേഹം തേടിപ്പോയീടാം ….
(പൂങ്കാറ്റിന്‍ തേരേറി വാ….)