ചിത്രം : ചക്രം
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രൻ
പാടിയത് : കെ എസ് ചിത്ര
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രൻ
പാടിയത് : കെ എസ് ചിത്ര
പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ ?…
പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ ?
നോവറിഞ്ഞും മെയ് മെലിഞ്ഞും
പ്രാവുപോല്‍ നീ തേങ്ങിയോ ?
നെഞ്ചിലേതോ സ്നേഹമന്ത്രം
പെയ്തിറങ്ങും ഓര്‍മ്മ പോലെ
എന്തിനീ സാന്ദ്രമാം മൌനം ?
(പാതി മായും )
മുള്ളിന്റെയുള്ളില്‍ വിരിഞ്ഞൊരു പൂവിനെ
വാസന്തമായ് വന്നു താരാട്ടാം
താനേ നനഞ്ഞു പിടഞ്ഞൊരു കണ്‍കളില്‍
സാന്ത്വനമായ് വന്നു കൂടേറാം
കാത്തു നില്പ്പൂ…ആ…
കാത്തു നില്പ്പൂ കണിമഞ്ഞിലൊരായിരം
കാര്‍ത്തിക താരകള്‍ നിനക്ക് വേണ്ടി …
നിനക്ക് വേണ്ടി …
(പാതി മായും)
പിന്നെയുമെന്‍ കിളിവാതിലിനരികില്‍
വന്നുദിക്കുന്നൊരെന് വാര്‍തിങ്കളേ
എന്തിനെന് മാറിലുരുമ്മിയുണര്ത്തി നീ
സങ്കടക്കാടിന്‍ സംഗീതം
ഒന്ന് പാടാന്‍ …
ഒന്ന് പാടാന്‍ മറന്നെങ്കിലും നിന്റെയീ
കുഞ്ഞു മണ്കൂരയില് കൂട്ടിരിക്കാം…..
കൂട്ടിരിക്കാം …..
(പാതി മായും)