ചിത്രം :ഇലവങ്കോട് ദേശം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :വിദ്യാസാഗര്‍
പാടിയത് :കെ ജെ യേശുദാസ്
നേരംപോയി നേരംപോയി നേരേ പോ പൂത്തോണി
തീരങ്ങള്‍ കാണാദൂരത്തായി രാവേറേയായി
നീ കായല്‍ കാറ്റേ ചുറ്റി വാ
(നേരംപോയി………)
ഒരു മണ്‍കുര കണ്ടോ കാറ്റേ ഒളി മങ്ങിയ ദീപം പോല്‍
ഒരു പെണ് കൊടിയുണ്ടോ ദൂരേയ്യാരേയ്യോര്ത്തിരിക്കുന്നു
ഓ……………
ഓ……………
വാതില്ക്കല് മുട്ടുമ്പോള്‍ പാതിമെയ്യായോന്റെ കാലൊച്ചയാണോ കേട്ടു
നീയ്യേതോ രാപ്പൂവിന്‍ നന്മണം നേദിക്കേ നീര്മിഴിയീറനായോ
നറുചന്ദനഗന്ധവുമായ്പ്പോകും ഒരു സാന്ത്വനഗീതവുമായ്പ്പോകും
അവള് തന് ചുടുവീര്‍പ്പുകള്‍ ഒപ്പിയെടുത്തൊരു പനിമലരിതള്‍ തരു തിരികേ വരു
ഓ…………….
മാനത്തെ പൂത്തോണി മാരിക്കാര്‍ മായ്ച്ചാലും പാടു നീ തോണിക്കാരാ
ദൂരത്തേ തീരങ്ങള്‍ കേള്‍ക്കും നിന്നീണങ്ങള്‍ കായല്‍പ്പൊന്നോളങ്ങളില്‍
ഇരുള്മൂടുപടങ്ങളഴിക്കൂ നീ നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹച്ചുടുതീയിതില്‍ നിന്നുമുയിര്‍ക്കുക പ്രീയസഖി പുലരൊളിയണയുകയായി
ഓ……………..
(നേരംപോയി…….)